കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. ഫാർമക്കോളജി വിദഗ്ദ്ധനും പ്രമുഖ വ്യവസായിയുമായ ഇദ്ദേഹം കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്.
അഹമ്മദാബാദ് എൽ.എം. കോളേജ് ഓഫ് ഫാർമസിയിൽ നിന്ന് ബിരുദം നേടിയ ശേഷം മുംബൈയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവർത്തിച്ച അദ്ദേഹം പിന്നീട് നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് എന്ന മരുന്ന് നിർമ്മാണ കമ്പനി സ്ഥാപിച്ചു. ബിസിനസ് മികവിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമയാണ് ഭാര്യ. മക്കൾ: സുനീതി രാജ (സാഹിത്യകാരി, ഡൽഹി), ഡോ. കെ. സുജിത് വർമ (കെ.എം.സി.ടി. ഫാർമസി കോളേജ് പ്രിൻസിപ്പൽ). സംസ്കാരം ഇന്ന് വൈകുന്നേരം മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.















