2026 സെപ്റ്റംബർ 06 ഞായർ ചിങ്ങം 20
👉📰 നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്
👉📰 ബിഹാറിൽ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞതോടെ 11 ജില്ലകളിലായി പത്തു ലക്ഷത്തിലധികം പേർ ദുരിതത്തിൽ. വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും കൃഷിയിടങ്ങളും പൂർണമായി വെള്ളത്തിനടിയിലായി
👉📰 നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും നേപ്പാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ വെള്ളിയാഴ്ച പറഞ്ഞു
👉📰 ഇറാനിലെ പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
👉📰 മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ചതില്‍ ഈ ഇടപാടുസംബന്ധിച്ചുള്ള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒരു വ്യക്തതയുമില്ലെന്നു റിപ്പോര്‍ട്ട്
👉📰 കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിയിലിൽ കാറിടിച്ച് എട്ടുപേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പുണെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
👉📰 സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനം കടുത്ത ചൂടിലേക്കും വരണ്ട കാലാവസ്ഥയിലേക്കും നീങ്ങുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
👉📰 യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്കോയിൽ വിമാനമിറങ്ങിയതിന് പിന്നാലെയാണ് റഷ്യഉത്തരവിറക്കിയത്
👉📰 കൽക്കരി ശേഖരം ക്രമാതീതമായി കുറയുന്നത് താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തെയും രാജ്യത്തെ ഊർജ ഉത്പാദനത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു നിലയങ്ങളിൽ ആകെ 28.2 ദശലക്ഷം ടൺ കൽക്കരി മാത്രമാണ് ശേഷിക്കുന്നത്. സാധാരണനിലയിൽ സംഭരിക്കേണ്ടതിന്റെ 48 ശതമാനം മാത്രമാണിത്.
👉📰 വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ആസക്തിയിലും അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിലും അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും കാരണം കണ്ടെത്തി അവരെ ആ ശീലത്തില്‍ നിന്ന് മറികടക്കാന്‍ സഹായിക്കുകയും വേണം

















