spot_img
spot_img

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക പരിശോധന പരിഗണിക്കും: അഞ്ചംഗ വിദഗ്ദ്ധ സമിതി

Date:

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമിതി അനുകൂല നിലപാട് അറിയിച്ചത്. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള പ്രതിനിധികൾ സമിതിയെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അണക്കെട്ടിലെ ആദ്യഘട്ട പരിശോധന പൂർത്തിയായെന്നും വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധനാ സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിശദമായി പരിശോധിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് തികച്ചും നിഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ 2022-ലാണ് മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം അണക്കെട്ടിൽ പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related