തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത്
പരിഗണിക്കുമെന്ന് തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം കൂടുതൽ ചർച്ച ചെയ്ത് ഉടൻ ഉചിതമായ തീരുമാനത്തിലെത്താൻ ഇരു സംസ്ഥാനങ്ങളും ധാരണയായി.
















