തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തട്ടിപ്പുകളാണെന്നും ഇതിന് പിന്നിൽ സിപിഐഎം നേതാക്കളാണെന്നും കോൺഗ്രസ് നേതാവ് എം. ലിജു. സഹകരണ മേഖലയിലെ നിക്ഷേപകരുടെ പണം കവർന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ബാങ്കുകളിലെ ക്രമക്കേടുകൾ മൂലം സാധാരണക്കാരായ നിക്ഷേപകരാണ് ദുരിതത്തിലായിരിക്കുന്നത്. തട്ടിപ്പുകാർക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് സർക്കാരും സഹകരണ വകുപ്പും സ്വീകരിക്കുന്നതെന്നും വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും എം. ലിജു വ്യക്തമാക്കി.
















