ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധങ്ങളും നീക്കങ്ങളും സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയിലെ വൻ കടബാധ്യതയും ഉയർന്ന പലിശ നിരക്കുകളും മറച്ചുവെക്കാനാണ് ഇത്തരമൊരു സാമ്പത്തിക ഭീകരത സൃഷ്ടിക്കുന്നത്. അമേരിക്കയുടെ ഇത്തരം നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
















