എറണാകുളം: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 08 മുതൽ 14 വരെ രാത്രികാല ഗതാഗത നിരോധനം ഏർപ്പെടുത്തി. രാത്രി 10:00 മണി മുതൽ രാവിലെ 06:00 മണി വരെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (PWD) അറിയിച്ചു.
ബദൽ പാതകൾ:
- വലിയ വാഹനങ്ങൾ: അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി യാത്ര തുടരണം. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കണം.
- ചെറിയ വാഹനങ്ങൾ: അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ എം.സി റോഡിലെ മറ്റൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ – കോടനാട് പാലം വഴി വല്ലം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറിയ വാഹനങ്ങൾക്കും ഈ മാർഗ്ഗം ഉപയോഗിക്കാം.
- എയർപോർട്ടിലേക്ക് പോകുന്നവർക്ക്: മൂവാറ്റുപുഴ/പെരുമ്പാവൂർ ഭാഗത്തുനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് (CIAL) പോകുന്ന ചെറിയ വാഹനങ്ങൾ എം.സി റോഡിലെ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം – പാറപ്പുറം പാലം – പുളിയേടം ജംഗ്ഷൻ – കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പോകേണ്ടതാണ്.















