തോട്ടപ്പള്ളി പൊഴി മുറിക്കൽ വീഴ്ചയിൽ മാധ്യമങ്ങളെ പഴിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. പൊഴി മുറിക്കാത്തതിലും മാലിന്യം നീക്കാത്തതിലും ഉയർന്ന വിമർശനം മീഡിയാ പ്രൊപ്പഗാണ്ടയെന്നാണ്
ഫേസ്ബുക്ക് വീഡിയോയിൽ ജില്ലാ കളക്ടർ ഷാജി വി നായർ പറയുന്നത്. നേരത്തെ പൊഴി മുറിച്ചിരുന്നു. കൃതയമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇല്ലെങ്കിൽ വലിയ വെള്ളപ്പൊക്കം
ഉണ്ടായേനെ എന്നുമാണ് വിചിത്രവാദം. NHAIയുടെ താൽകാലിക പാലം പൊളിച്ചു മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എന്നിട്ടും ചെയ്തില്ലെന്ന് കളക്ടർ വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ദിവസം ദുരന്ത നിവാരണ നിയമപ്രകാരം നോട്ടിസ് നൽകി.















