അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്‌സഭ ചേര്‍ന്ന് ഒരുമിനിറ്റിനക്കം പിരിഞ്ഞു. രാജ്യസഭയില്‍ രണ്ട് മണിക്ക് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനാണ് കേന്ദ്ര നീക്കം. പാര്‍ലമെന്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി
നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയില്‍ ഇല്ല. ഉത്തരം പറയേണ്ടവര്‍ എവിടെയെന്ന് ചോദിച്ച് കോണ്‍ഗ്രസ് ബഹളം വച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമര്‍ക്കാര്‍ക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയര്‍ത്തി. ഇതോടെ ലോക്‌സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു.















