ഡൽഹിയിലെ സിജെപി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനയിൽ, ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് എതിരെ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം
തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ
വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.















