കരിങ്കല്ലും മറ്റ് നിർമാണ സാധനങ്ങൾക്കും തമിഴ്നാട് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായി കേരളത്തിലെ നിർമാണ മേഖല. നിരോധനം തുടർന്നാൽ വിഴിഞ്ഞമടക്കമുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതികളും പാതിവഴിയിലാകും. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് ക്രെടായി അടക്കമുള്ള സംഘടനകൾ. നിർമാണ മേഖലയ്ക്ക് ആവശ്യമായ പാറയും മെറ്റിലും അടക്കമുള്ള സാധനങ്ങൾ തമിഴ്നാട്ടിൽ നിന്നും
മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ, നിയന്ത്രണം ഏർപ്പെടുത്തിയതോടെ, കേരള തമിഴ്നാട് അതിർത്തി മേഖലയിൽ വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്.















