കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണം. എംഎൽഎമാർക്കും എംപിമാർക്കും ജോലി കൂടുതലാണ്. എംപിമാർ
ആവശ്യപ്പെടുന്നതിൽ തെറ്റില്ല പക്ഷെ ഭരണകക്ഷി ആകുമ്പോൾ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ മുഴുവൻ സമയ പ്രസിഡൻ്റ് വേണം.തൻ്റെ മനസ്സിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആരുമില്ലെന്നും ഹൈക്കമാൻഡ് തന്നെ അക്കാര്യങ്ങൾ തീരുമാനിക്കട്ടെ. വിഷയം ചർച്ച ചെയ്യാൻ കെ സി വേണുഗോപാലുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.















