ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റും, ആശ്രയയും ചേർന്ന് 181 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ സ്ലോമോ അദ്ധ്യക്ഷത വഹിച്ച
യോഗത്തിൽ ശ്രീമതി സോണിയ എലിസബേത് (പ്രിൻസിപ്പൽ, എബനേസർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പട്ടിത്താനം) യോഗം ഉത്ഘാടനവും, ഡോ ഫെഡറിക് പോൾ (Deputy Superintendent, Urology Dpt,MCH)കിറ്റ് വിതരണം ഉത്ഘാടനവും ചെയ്തു. ജോസഫ് കുര്യൻ, എം സി ചെറിയാൻ,ജൂബി
ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 78 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി















