അനുദിന വചന വിചിന്തനം | നോമ്പ് ഏഴാം തിങ്കൾ | (വി. ലൂക്കാ: 19:41 – 48) |
നോമ്പും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത് വിശുദ്ധ ജീവിതത്തിലേയ്ക്കാണ്. ക്രിസ്തുവിനും ദൈവരാജ്യത്തിനും യോജിക്കാത്തവയൊന്നും നമ്മിൽ നിന്നുളവാകാതിരിക്കട്ടെ. ഭിന്നതകളും വിഭാഗീയതകളും വർദ്ദിച്ചു വരുമ്പോൾ സഭയിലെ നേതൃത്വസംവിധാനങ്ങളോട് ഉറപ്പായും കൃത്യമായും യോജിച്ചു നില്‍ക്കാനാകണം. ദൈവാലയം മറ്റ് വ്യവഹാരങ്ങൾക്കുള്ള വേദിയല്ല. ജീവിതത്തെയും ഹൃദയമാകുന്ന ദൈവാലയത്തെയും ശുദ്ധമാക്കാം , ഒപ്പം സഭയാകുന്ന ദൈവരാജ്യ സംവിധാനത്തിൽ വിശുദ്ധരായി നിലകൊള്ളാം.