സ്പെയിനും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ, കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലോകകപ്പിലെ നിര്‍ണ്ണായക
മത്സരത്തില്‍ എൽ സാൽവഡോറിൽ നിന്നുള്ള റഫറി ഇവാൻ ബാർട്ടന് ഉപയോഗിച്ച വിസിലിൽ തൂക്കിയിരുന്ന ചെറിയ വെള്ളി കുരിശുരൂപത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ
നേടുന്നത്. ലോകം ഉറ്റുനോക്കിയ മത്സരത്തിന്റെ ഗതി നിയന്ത്രിച്ച റഫറിയുടെ വിസിലിന്റെ താഴ് ഭാഗത്തായാണ് കുരിശ് ഘടിപ്പിച്ചിരിന്നത്.















