എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ അടിമുടി അപാകതകളെന്ന് പരാതി. മാര്‍ക്ക് ലഭിച്ചത് എഴുതിയ ഉത്തരങ്ങള്‍ക്കല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എഴുതാത്ത ഉത്തരങ്ങള്‍ ശരിയായും ശരിയാക്കിയ ഉത്തരങ്ങള്‍ തെറ്റായും വന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
പുനഃപ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലാണ് പിഴവുകളുള്ളത്. ക്യാന്‍ഡിഡേറ്റ് റെസ്‌പോണ്‍സിലാണ് പിഴവ് ഉള്ളതെന്ന് വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി. നമ്മള്‍ ആരും എഴുതിയിട്ടുള്ള പരീക്ഷയ്ക്കല്ല ഇവര്‍ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുള്ളത്. നമ്മള്‍ എഴുതിയ ക്യാന്‍ഡിഡേറ്റ് ലിസ്റ്റല്ല അതില്‍ കിടക്കുന്നത്. ചില ആളുകള്‍ക്ക് ഉത്തരം തെറ്റായി മാറുകയാണ് ചെയ്തിട്ടുള്ളതെങ്കില്‍ ചില ആളുകള്‍ക്ക് ശരിയായി മാറുകയാണ ചെയ്തിട്ടുണ്ടാകുക. അതാണ് ബേസ്. ഇതിന് പരിഹാരമെന്നത് വീണ്ടും പരീക്ഷ നടത്തുക എന്നുള്ളതാണ് – വിദ്യാര്‍ഥി പറയുന്നു.















