ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർ. കായിക വകുപ്പ് സെക്രട്ടറി എൻ.പ്രശാന്തിന് മൃഗശാല , മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ ചുമതല കൂടി നൽകി.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതല. കെ.ഇമ്പശേഖറിനെ ജല അതോറിറ്റി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി സാംസ്കാരിക വകുപ്പ് ഡയറക്ടറായി
നിയമിച്ചു. സഹകരണ രജിസ്ട്രാറിന്റെ ചുമതലയും ഇമ്പശേഖറിന് നൽകി. എസ്. പ്രേം കൃഷ്ണൻ ജല അതോറിറ്റിയുടെ പുതിയ എം.ഡിയാകും. ഡൽഹി റസിഡൻറ് കമ്മീഷണർ പുനീത് കുമാറിന് അന്തർ സംസ്ഥാന നദീജല വിഷയങ്ങളുടെ അധിക ചുമതല നൽകി.















