കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലത്ത് തൊഴിൽ നൽകാൻ ശ്രമിക്കും.
ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി നഷ്ടപ്പെടുന്നത് ഒരു ട്രൻഡ് അല്ല റിയാലിറ്റി ആണെന്നും മന്ത്രി
പറഞ്ഞു. എഐ വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും മന്ത്രി കൂട്ടിചേർത്തു. കോറോ ഹെൽത്ത് നിന്ന് ജീവനക്കാരുടെ പ്രൊഫൈൽ വാങ്ങിയിട്ടുണ്ടെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.















