അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിൽ തുടക്കം. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിലാപയാത്രയോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മഷ്ഹദിലെ ഇമാം
റെസയിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക.ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 6 മണിയോടെ ഗ്രാൻഡ് മൊസല്ല
മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്ര 12 മണിക്കൂർ കൊണ്ട് ആസാദ് സ്‌ക്വയറിൽ അവസാനിക്കും വിധമാണ് ഇന്നത്തെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുണ്യനഗരമായ ഖോമിലായിരിക്കും സംസ്കാര ചടങ്ങുകൾ തുടരുക.















