തിരുവനന്തപുരം: കൗൺസിലറുടെ ഫോൺ കോൾ അറ്റൻഡ് ചെയ്തില്ലെന്ന കാരണത്താൽ ക്ലർക്കെതിരെ അസാധാരണ അച്ചടക്ക നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതി. കോർപ്പറേഷന്റെ പ്രധാന ഓഫീസിലെ ക്ലർക്കായ സന്ധ്യാ റാണിയെയാണ് കടകംപള്ളി സോണലിലേക്ക് ഉടനടി സ്ഥലംമാറ്റിയത്.
വലിയശാല വാർഡ് കൗൺസിലർ സൂര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ക്ലർക്ക് പ്രതികരിച്ചില്ലെന്ന പരാതിയെ തുടർന്നാണ് ഈ അടിയന്തര നടപടി.















