മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ച് തീവ്രമഴ തുടരുന്നു. ഇന്നലെ രാത്രി മുംബൈയിലെ മാൻകുർദിലുണ്ടായ വൻ ദുരന്തത്തിൽ അഞ്ച് കുട്ടികളടക്കം ആറുപേർ
മരണപ്പെട്ടു. കനത്ത മഴയിൽ മലഞ്ചെരുവിൽ അനധികൃതമായി നിർമ്മിച്ച കുടിലുകൾ തകർന്നു വീണാണ് അപകടമുണ്ടായത്. മൺതിട്ട ഇടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക്
വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.















