ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി
സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും. സുരക്ഷയുടെ ഭാഗമായി പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി
പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു, പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, റെവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇവർ എത്തിയത്.















