പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു, കൃത്യമായി വിതരണം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീൽഡ് റിഫൈനറിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നിർവഹിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ലോകത്ത്
അസ്ഥിരത രൂപപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിട്ടത്. പരിഭ്രാന്തി പരത്താൻ ചിലർ ശ്രമിച്ചു.എന്നാൽ നിർണായകമായ തീരുമാനങ്ങൾ ആവശ്യമായ സമയത്ത് സ്വീകരിച്ചു. പാചകവാതക പ്രതിസന്ധി ഏഴ് ദിവസം കൊണ്ട് മറികടന്നു. കൃത്യമായി വിതരണം ഉറപ്പാക്കി. PNG വിതരണം വർദ്ധിപ്പിച്ചു. എൽപിജി പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ഉറപ്പാക്കി. പ്രതിസന്ധിഘട്ടത്തിൽ ചിലർ രാഷ്ട്രീയം കളിച്ചു.















