സെന്റ് എലിസബത്ത് ആൻ സെറ്റൺ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ജോസ് പന്തപ്ലാംതോട്ടിയിലിന് ഫ്ലോറിഡ സ്റ്റേറ്റ് കൗൺസിൽ ഓഫ് നൈറ്റ്സ് ഓഫ് കൊളംബസ് നൽകുന്ന 2026-ലെ ‘ചാപ്ലൈൻ ഓഫ് ദി ഇയർ’ പുരസ്കാരവും സംഘടനയുടെ പരമോന്നത ചാപ്ലിൻ ബഹുമതിയായ ‘ബ്ലെസ്ഡ് മൈക്കൽ ജെ. മക്ഗിവ്നി അവാർഡ്’-ഉം ലഭിച്ചു. മികവുറ്റ വൈദിക നേതൃത്വം, ഇടവക
ശുശ്രൂഷയിലെ സമർപ്പണം, കുടുംബങ്ങൾക്ക് നൽകിയ അചഞ്ചല പിന്തുണ, നൈറ്റ്സ് ഓഫ് കൊളംബസിനും സഭയ്ക്കും നൽകിയ നിസ്വാർത്ഥ സേവനം എന്നിവ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. മേയ് 24-ന് ഓർലാൻഡോയിൽ നടന്ന ഫ്ലോറിഡ സ്റ്റേറ്റ് കൺവൻഷനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തുടർന്ന് മേയ് 31-ന് സെന്റ് എലിസബത്ത് ആൻ സെറ്റൺ ദേവാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഫാ. ജോസിന് അവാർഡ് സമ്മാനിച്ചു.















