അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍
വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച് കൂട്ടാനോ മറ്റ് കാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ല
എന്ന രീതിയിലാണ് സ്‌റ്റേ വന്നിരിക്കുന്നതെന്ന് പിഷാരടി പറഞ്ഞു. സ്‌റ്റേ വന്ന സാഹചര്യത്തില്‍ ഞാന്‍ മാറുന്നു. ഇതില്‍ അങ്ങനെ കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല. ബാക്കി ചുമതലകള്‍ എങ്ങനെയാണെന്ന് വച്ചാല്‍ നടന്നു പോകട്ടെ – അദ്ദേഹം പറഞ്ഞു.















