2026 ജൂലൈ 03 വെള്ളി മിഥുനം 19
📰👉 ക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച മുഴുരാത്രി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
📰👉 മേയ് മൂന്നിനു നടന്ന ആദ്യ നീറ്റ് യുജി പരീക്ഷ എഴുതിയവരിൽ രണ്ടു ലക്ഷത്തിലധികം വിദ്യാർഥികൾ പുനഃപരീക്ഷ എഴുതിയില്ലെന്നു പ്രാഥമിക റിപ്പോർട്ട്. ആദ്യപരീക്ഷയിൽ 22,05,035 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
📰👉 പരിസ്ഥിതി ലോല പ്രദേശ (ഇഎസ്എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
📰👉 കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി.
📰👉 പശ്ചിമബംഗാളിൽ ഭരണവും പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായതിന് പിന്നാലെ മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പൂർണമായും പിടിച്ചെടുക്കാൻ വിമതരുടെ നിർണായക നീക്കം.എംഎൽഎമാർ പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും, യഥാർഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ടു.
📰👉 വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കു നിർദേശം നൽകി.
അദാനിയുടെ കൈവശമുള്ള 49 ശതമാനം ഓഹരികൾ വിദേശ കപ്പൽ കന്പനിയായ എംഎസ്സിക്കു കൈമാറിയതിലെ എല്ലാ വശങ്ങളും ഉന്നതാധികാര സമിതി പരിശോധിക്കും.
📰👉 പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധമുള്ള അന്താരാഷ്ട്ര ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലുപേരെ ദൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മൂന്നുപേരെ പഞ്ചാബിൽ നിന്നും ഒരാളെ ദൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS),ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു.
📰👉 തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ. മേയ് 28ന് ബക്രീദിന് മുന്നോടിയായുള്ള ഹൈക്കോടതി ഉത്തരവ് 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്10 വയസിന് മുകളിൽ പ്രായമുള്ളതും പ്രജനനത്തിനും അനുയോജ്യമല്ലാത്തതുമായ പശുക്കളെ അറുക്കാൻ നിലവിലെ നിയമപ്രകാരം അനുമതിയുണ്ട്.
📰👉 നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽപ്പെട്ട ടെഗിന നഗരത്തിലുണ്ടായ വംശീയ സംഘർഷങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന ടെഗിനയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഒട്ടനവധി ആളുകൾ ജീവരക്ഷാർഥം ഇപ്പോൾ നഗരകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.















