spot_img

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ: കെ.എൽ.എം ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ലേബർ മൂവ്‌മെന്റ് (KLM) സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.എൽ.എം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യൂ ഊക്കൻ, ഡബ്ല്യു.ഐ.എഫ് (WIF) ദേശീയ സമിതി അംഗം ജോയി ഗോതുരുത്ത്, ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, യു.ടി.എ (UTA) കൺവീനർ ബാബു തണ്ണിക്കോട്ട് എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംഘം മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചു. നിവേദനം ഏറെ അനുഭാവപൂർവ്വമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഉന്നയിച്ച കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഭാരവാഹികൾ അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related