തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലുമുണ്ടായ പ്രതിസന്ധിയും പിളരലും അതിന് പിന്നിലുള്ള അന്തര്‍ നാടകങ്ങളും പല ഊഹങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വഴിവച്ചിരുന്നു. രാജ്യത്തെ
ഭരണകക്ഷിയായ എന്‍ഡിഎ തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുവെന്നാണ് നടക്കുന്ന ചര്‍ച്ചകളിലെ ആകെത്തുക. പാര്‍ലമെന്റില്‍ മൂന്നില്‍
രണ്ട് ഭൂരിപക്ഷം ഉറപ്പായാലുടന്‍ ചില സുപ്രധാന ബില്ലുകളും ഭേദഗതികളും കൊണ്ടുവരാന്‍ ബിജെപി തയ്യാറെടുക്കുന്നുവെന്നാണ് വിലയിരുത്തല്‍. പുതിയ പിളര്‍പ്പുകള്‍ക്ക് ശേഷം ബിജെപി ഈ ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടുണ്ടോ? കണക്കുകള്‍ പരിശോധിക്കാം.















