2026- 27 അധ്യാന വർഷത്തെ കെ സി എസ് എൽ പ്രവർത്തനങ്ങൾ കുറവിലങ്ങാട് വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. കുറവിലങ്ങാട് സെൻമേരിസ് ഗേൾസ് ഹൈസ്കൂൾ ആതിഥേയത്വം വഹിച്ചു. കുറവിലങ്ങാട്
പള്ളിയുടെ ആർച്ച് പ്രീസ് റവ. ഡോക്ടർ തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ കെസിഎസ് എൽ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ പോൾ കുന്നുംപുറത്ത് പ്രസിഡന്റ് ജിജോ മാത്യു പ്രഥമ
അധ്യാപകരായ സിസ്റ്റർ ജെയിൻ റോസ്, സിജി സെബാസ്റ്റ്യൻ, തങ്കച്ചൻ മാത്യു കെ സി എസ് എൽ ട്രഷറർ പ്രിറ്റി അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഏകദേശം 500 ഓളം കുട്ടികൾ പ്രസ്തുത ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.















