നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക് ഡ്രിൽ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി. തയ്യാറെടുപ്പ് വിലയിരുത്താനും സുഗമമായ പരീക്ഷാ നടത്തിപ്പ് ലക്ഷ്യമിട്ടുമാണ്
ഈ നീക്കം. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന മോക്ക് ഡ്രില്ലിൽ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഭാഗമാകും. ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്.















