2026 ജൂൺ 13 ശനി ഇടവം 30
വാർത്തകൾ
📰👉 രാജ്യത്ത് ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക-വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പന്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി.
📰👉 പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 4,000 ത്തോളം ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇവിഎം) കത്തിനശിച്ചതായി വിദ്യാഭ്യാസ-അഗ്നിരക്ഷാവകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൗശിക് ചൗധരി.
📰👉 ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നു. ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്നും ഈയാഴ്ച അവസാനം യൂറോപ്പിൽവച്ച് സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
📰👉 അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് ഇന്നേയ്ക്ക് ഒരു വർഷം. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂൺ 12-ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ AI 171 വിമാനാപകടം. ബോയിങ് ഡ്രീംലൈനർ വിമാനങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മാരകമായ അപകടമായിരുന്നു ഇത്
📰👉 തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ , നിർണായക ഫോൺ സംഭാഷണം പുറത്ത്. കുഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്ന് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിനെ അഖിലയുടെ അമ്മ റീന അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മൂമ്മ റീന വിവരം വിളിച്ചു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതിനു പിന്നാലെയാണ് ചൈൽഡ് പ്രോട്ടക്ഷൻ യൂണിറ്റിലേക്ക് വിളിച്ചത്.
📰👉 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്.
📰👉 രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽഗാന്ധി.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.
📰👉 കേന്ദ്ര സർവകലാശാലകളിലും , അനുബന്ധ സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പിജി പരീക്ഷയെ ചൊല്ലിയും വിവാദം. പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടന്നെന്നാണ് ആരോപണം.
📰👉 കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
📰👉 നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനം പ്രതികളുടെ തിരിച്ചറിയിൽ പരേഡ് പൂർത്തിയായി. നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവടുപ്പ് നടത്താനാണ് എസ്ഐടി നീക്കം.















