ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന
മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















