2026 ജൂൺ 03 ബുധൻ 1199 ഇടവം 20
വാർത്തകൾ
📰👉 മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് കൽദായ കത്തോലിക്ക സഭയുടെ നിയുക്ത തലവൻ ആർച്ച് ബിഷപ്പ് ആമേൽ ഷാമോൺ നോന. മേഖലയിലെ നിരവധി രാജ്യങ്ങളെ സംഘർഷങ്ങളും അക്രമങ്ങളും ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പ്രദേശത്ത് സമാധാനത്തിനായി പ്രാർത്ഥനകൾ ശക്തമാക്കാൻ കൽദായ കത്തോലിക്കാ സഭയുടെ തലവൻ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് അഭ്യര്‍ത്ഥിച്ചു.
📰👉സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കര്‍ഷകര്‍ ചൊവ്വാഴ്ച മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്.
📰👉 രണ്ട് വയസുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ 24 കാരനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് കുഞ്ഞിന്റെ അമ്മ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്തിലാണ് വിരാജ് എന്ന യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്..
📰👉 ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കം സംബന്ധിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചൈനയുമായും ബ്രിട്ടനുമായും അതിർത്തി പ്രശ്നം തന്റെ സർക്കാർ ഉന്നയിച്ചിട്ടുണ്ടെന്ന് ബാലെൻ ഷാ പറഞ്ഞു. ..
📰👉 നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതികള്‍ ഒളിവില്‍ അല്ലെന്നും ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ്..തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
📰👉 ഇന്ധനവില വർധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ആദ്യദിനംതന്നെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
📰👉സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം നാളെ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുമെന്നു സൂചന. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ സാമ്പത്തികസ്ഥിതിയും രണ്ടാം പിണറായി സർക്കാരിന്റെ ധൂർത്തും ഉൾപ്പെടെയുള്ള വിവരങ്ങൾ ധവളപത്രത്തിലുണ്ടാകുമെന്നാണു വിവരം.
📰👉 ശനിയാഴ്ച വരെ സംസ്ഥാന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണു സാധ്യത. ഇന്നു മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
📰👉 കസ്റ്റഡി മര്‍ദനങ്ങള്‍ ഉള്‍പ്പടെ നിരവധി പരാതികളും ആരോപണങ്ങളും നേരിട്ട ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണല്‍ എസ്പി ആയി നിയമിച്ചു. സീനിയര്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ആണ് മധുബാബു.
📰👉കായംകുളത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡിലാണ് സംഭവം. ശ്രീസദനത്തില്‍ രാജമ്മയെയും പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.















