ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടെന്നാണ് ആരോപണം.
മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് പരാതി നൽകിയത്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി മുൻ സി.ഇ.ഒ കെ.എം.എബ്രഹാം എന്നിവർക്കെതിരെയും പരാതിയുണ്ട്.















