ഏറ്റുമാനൂർ: ശതാബ്ദി പിന്നിട്ട പുന്നത്തറ ഗവൺമെൻറ് യു.പി. സ്കൂളിൽ പുതിയതായി നിർമ്മിച്ചസ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് 2 തിങ്കളാഴ്ച രാവിലെ 9ന് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പു വഴി പുതിയ സ്കൂൾ നിർമ്മിക്കുവാൻ 2.17 കോടി രൂപയാണ് അനുവദിച്ചത്.ആധുനിക സൗകര്യങ്ങളോടുകൂടിയ 8 ക്ലാസ് മുറികളും,മതിയായ ശുചിമുറികളും ഉൾപ്പെടെ പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ മന്ദിരം. നിലവിൽ സ്കൂളിൽ പ്രഭാത ഭക്ഷണം സൗജന്യ കരേട്ട പരിശീലനം,ആധുനിക ക്ലാസ് മുറികൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ലഭ്യമാണ്.
ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടോമി
പുളിമാൻ തുണ്ടം അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. സ്മരണിക പ്രകാശനം
മുൻ എം പി . അഡ്വ.കെ. സുരേഷ്കുറിപ്പ് നിർവഹിക്കും.
സ്കൂളിൻറെ 111 -ാം വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക പി.ടി.ബിജി,ഓഫീസ് സ്റ്റാഫ് പി .കെ . മല്ലിക എന്നിവരുടെ യാത്രയയപ്പും ഇതോടൊപ്പം നടക്കും.സ്കൂൾ വാർഷികാഘോഷം വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ. എസ്. ബിജു നിർവഹിക്കും. പത്രസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ബിജോ ജോസഫ്,
ജോയിൻറ് കൺവീനറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ ജോസ്മി ജോസഫ്.സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം എം. കെ. സുഗതൻ എന്നിവർ പങ്കെടുത്തു.












