ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു.
സത്യം ജയിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം എല്ലായ്‌പ്പോഴും വിജയിക്കും. ബിജെപിക്ക് അധികാരം വേണമെങ്കില്‍, കേസില്‍ തന്നെ ജയിലിലടയ്ക്കുന്നതിനുപകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമായിരുന്നു. ഞങ്ങള്‍ക്ക് നീതി നേടിത്തന്ന ജഡ്ജിയോട് നന്ദി രേഖപ്പെടുത്തുന്നു – അദ്ദേഹം പറഞ്ഞു.












