കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ അഞ്ചാമത് സൗഹൃദ സമ്മേളനത്തോടനുബന്ധിച്ച് കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒരു സംഗമം
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, എംപിമാർ, എംഎൽഎമാർ, മുൻ മന്ത്രിമാർ, എക്സ് എംഎൽഎമാർ, മുൻ പി എസ് സി മെമ്പർമാർ, മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ കോപ്പറേഷനിൽ ചെയർമാൻമാരായി സേവനമനുഷ്ഠിച്ചവർ, പഞ്ചായത്ത് പ്രസിഡണ്ട്മാർ, മെമ്പർമാർ,
നഗരസഭ ചെയർപേഴ്സൺസ്, കൗൺസിലേഴ്‌സ്, തുടങ്ങി 80 ഓളം ക്ഷണിക്കപ്പെട്ട അതിഥികൾ ഒത്തുചേരുന്നു… എല്ലാവരും തങ്ങളുടേതായ വ്യക്തിമുദ്ര വിവിധ തുറകളിൽ പ്രകടിപ്പിച്ചിട്ടുള്ളവർ കക്ഷി രാഷ്ട്രീയ മത ചിന്തകൾ അതീതമായി ഒത്തുചേരുന്നു…
ഒത്തുചേരുന്ന വിശിഷ്ട വ്യക്തികൾക്ക് ആതിഥേയത്വം ഒരുക്കുന്നത് ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ..
സംഗമത്തിന് ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളവർ മാത്രം പങ്കെടുക്കുന്നു.












