spot_img
spot_img

മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം സെപ്റ്റംബർ 7-ന്; എം.പി. കനിമൊഴി കരുണാനിധി പ്രഭാഷണം നടത്തും

Date:

പാലാ: അക്കാദമിക മികവിനും ബൗദ്ധിക സംവാദങ്ങൾക്കും നിരന്തരം വേദിയൊരുക്കുന്ന പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം 2026 സെപ്റ്റംബർ 7-ന് നടക്കും. പ്രശസ്ത പാർലമെന്റ് അംഗവും കവയിത്രിയും മാധ്യമപ്രവർത്തകയും പൊതുചിന്തകയുമായ ശ്രീമതി കനിമൊഴി കരുണാനിധിയാണ് ഇത്തവണ സ്മാരക പ്രഭാഷണം നിർവ്വഹിക്കുന്നത്. “സാഹിത്യം, ഭാഷ, ജനാധിപത്യം: വാക്കിന്റെ ശക്തി” എന്ന വിഷയത്തിലാണ് അവർ സംസാരിക്കുന്നത്. സാഹിത്യം, മാധ്യമപ്രവർത്തനം, സംസ്‌കാരം, ജനാധിപത്യ പൊതുജീവിതം എന്നിവയെ

കോർത്തിണക്കിക്കൊണ്ടുള്ള അവരുടെ പ്രഭാഷണം പുതിയ ചിന്തകൾക്ക് വഴിതുറക്കും. പ്രഭാഷണത്തെത്തുടർന്ന് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രമുഖ ചിന്തകയായ കനിമൊഴിയുമായി നേരിട്ട് സംവദിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.

നലം തികഞ്ഞ അധ്യാപകനും കാര്യദർശിയും കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായിരുന്ന റവ. ഡോ. ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാർത്ഥം ആരംഭിച്ച ഈ പ്രഭാഷണ പരമ്പര വിവിധ മേഖലകളിലെ പ്രമുഖരെ അണിനിരത്തി ശ്രദ്ധേയമായ ആശയങ്ങൾ ചർച്ച ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2024 സെപ്റ്റംബറിൽ നടന്ന ഉദ്ഘാടന പ്രഭാഷണത്തിൽ പ്രശസ്ത എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂർ ” എഴുത്ത് വാൾ മുനയേക്കാൾ മൂർച്ചയേറിയതോ ?” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയിരുന്നു. തുടർന്ന് 2025 ഒക്ടോബറിൽ നടന്ന രണ്ടാമത് പ്രഭാഷണത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ “ജനാധിപത്യ വികസനത്തിൽ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ സംസാരിക്കുകയും ജനാധിപത്യം, സാമൂഹിക നീതി, സുസ്ഥിരത എന്നിവയെക്കുറിച്ച് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനം നൽകുകയും ചെയ്തു.
സെപ്റ്റംബർ 7-ന് നടക്കുന്ന പ്രഭാഷണ പരിപാടിയിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിക്കും. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ്ര. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, ശ്രീമതി മഞ്ജു ജോസ്, കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളാച്ചാലിൽ, അസിസ്റ്റന്റ് ബർസാർ റവ. ഡോ. ജോബിൻ സെബാസ്റ്റ്യൻ, എന്നിവരും വേദിയിൽ സാന്നിധ്യമറിയിക്കും. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ ചടങ്ങിൽ സ്വാഗതം ആശംസിക്കും . കൂടാതെ, പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് ഫെലിക്സ് പടിക്കമ്യാലിൽ, ഇന്ത്യ റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് മണർകാട് എന്നിവരും പ്രത്യേക ക്ഷണിതാക്കളായി വേദിയിലുണ്ടാകും.
അൽഫോൻസാ കോളേജിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥിനികൾക്കും പുറമേ, കേരളത്തിലുടനീളമുള്ള വിവിധ കലാലയങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും ഈ മഹത്തായ ബൗദ്ധിക സംവാദത്തിലും ആശയവിനിമയത്തിലും പങ്കാളികളാകാൻ പാലാ അൽഫോൻസാ കോളേജിലേക്ക് എത്തും.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related