തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്‌നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം.

Date:

‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ് തടവില്‍ കഴിയുന്നത്.

ബിന്‍ ഡുവോങ്ങ് പ്രവിശ്യയിലെ ഫു ജിയാവോ ജില്ലയിലെ ബൊ ലാ പ്രിസണില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, ഫു യെന്‍ പ്രോവിന്‍സിലെ ഷുവാന്‍ ഫുവോക്ക് പ്രിസണ്‍ക്യാമ്പില്‍ കഴിയുന്ന ‘വൈ വോ നി’യുമാണ്‌ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിരുന്നു.

2023 മെയ് മാസത്തിലാണ് ട്രാന്‍ വാന്‍ ബാങ്ങിനെ 8 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. മതപീഡനം അവസാനിപ്പിക്കുവാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വികരുടെ സ്വത്തുവകകള്‍ തിരികെ ലഭിക്കുവാനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാനും നടത്തിയ വിവിധ പോരാട്ടങ്ങളുടെ പേരില്‍ നിരവധി പ്രാവശ്യം അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. “സത്യവും നീതിയും സംരക്ഷിക്കുന്നതിനായി കുരിശു ചുമക്കുന്ന വ്യക്തിയായി ദൈവം എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ ദൈവഹിതം അനുസരിക്കും” എന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയെന്ന ആരോപണത്തെ നേരിട്ടശേഷം ബാങ്ങ് കുറിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....