വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിപിഐ.പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതാണ് പരിഗണനയിലുളളത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ട് പോകേണ്ടെന്നും സിപിഐ സംസ്ഥാന
സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ നാളെയാണ് സിപിഐഎം സിപിഐ ചര്‍ച്ച. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കണമെന്ന വികാരമാണ് സിപിഐ സംസ്ഥാന
സെക്രട്ടേറിയേറ്റില്‍ ഉണ്ടായത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കരാറില്‍ ഓഹരി കൈമാറ്റത്തിന് സഹായകമായ എന്തെങ്കിലും വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.















