വെട്ടിമുകൾ: വിക്ടറി ലൈബ്രറി റീഡിങ് റൂമിന്റെ വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും ഓഗസ്റ്റ് 23 ഞായറാഴ്ച ലൈബ്രറി അങ്കണത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് അത്തപ്പൂക്കളമൊരുക്കലോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 1:30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും. വൈകുന്നേരം 4:30-ന് ലൈബ്രറി പ്രസിഡന്റ് സിറിൾ ജി. നരിക്കുഴിയുടെ അധ്യക്ഷതയിൽ ചേരുന്ന വാർഷിക സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി മനു കെ. കെ. മുഖ്യപ്രഭാഷണം നടത്തും.
മികച്ച നാടകത്തിന് ബാലസാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത കവി ജയശ്രീ പള്ളിക്കലിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കും. 2025-2026 അധ്യയന വർഷത്തിൽ വെട്ടിമുകൾ സെന്റ് പോൾസ് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും. വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.
















