മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ‘മെറിറ്റ് ഡേ 2026’ ദിനാഘോഷം നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
2026 വർഷത്തെ പ്ലസ് ടു, എസ്. എസ്. എൽ. സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെനീനാമ്മ കെ. ബി.,
സ്കൂൾ പ്രിൻസിപ്പൽ ജോസുകുട്ടി പി. ജെയിംസ്, ഹെസ്മിസ്ട്രെസ് ലിൻസി സെബാസ്റ്റ്യൻ, മുൻ പ്രിൻസിപ്പൽ ബിനോയ് ജോസഫ്, വാർഡ് മെമ്പർ ഷെയിസ് ജോസഫ്, പി. റ്റി. എ. പ്രസിഡന്റ് റോബിൻ എഫ്രേം, അധ്യാപകനായ ജോബോയ് ആന്റണി എന്നിവർ പ്രസംഗിച്ചു.
















