വാഷിംഗ്ടൺ/ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഇരട്ടിയാക്കിക്കൊണ്ട് ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ സിരിക്കിലും ഖഷാമിലും ശക്തമായ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ
ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ മൂന്ന് ചരക്കുകപ്പലുകൾ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ ശക്തമായ സൈനിക നടപടി.















