ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ അമേരിക്കയുടെ വ്യോമാക്രമണം.ഇറാന്റെ തെക്കൻ പ്രവിശ്യയായ ബുഷെഹറിലെ ഏക സിവിലിയൻ ആണവ നിലയമാണിത്. ബുഷെർ
ആണവനിലയത്തിന്റെ പരിസരം, ചോഗാദക്കിലെ സൈനിക താവളം, പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള മത്സ്യബന്ധന ജെട്ടി എന്നിവയുൾപ്പെടെ നിരവധിയിടങ്ങളിൽ ആക്രമണമുണ്ടായതായി
ബുഷെർ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ എഹ്‌സാൻ ജഹാനിയൻ പറഞ്ഞു. ആളപായം സംബന്ധിച്ച് ഉടനടി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ആക്രമണത്തെ കുറിച്ച് അമേരിക്ക ഇതുവരെയും പ്രതികരിച്ചിട്ടില്ല.C















