ഏറ്റുമാനൂർ: കല്ലറ പോലീസ് സ്റ്റേഷനിലെ കേസുകൾ വെള്ളിയാഴ്ച മുതൽ മുതൽ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഒന്നിൽ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ
ഏറ്റുമാനൂർ ബാർ അസോസിയേഷൻ സ്വാഗതം ചെയ്തു.
ഇത് സംബന്ധിച്ച് ബാർ അസോസിയേഷൻ ഹൈക്കോടതിയിൽ നിവേദനം നൽകിയിരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ ഉണ്ടായിരുന്ന ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ കേസുകൾ, അടുത്തയിടെ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു.
ഇതേ തുടർന്ന് 200 ഓളം വരുന്ന ഏറ്റുമാനൂരിലെ അഭിഭാഷകരും അവരുടെ ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കേസുകളുടെ എണ്ണം 1400 ലും താഴെയായി . ഇതേ തുടർന്നാണ്
ഹൈക്കോടതിയെ സമീപിച്ചത്.
പുതിയതായി സ്ഥാപിച്ച കല്ലറ പോലീസ് സ്റ്റേഷന്റ
അധികാരപരിധിയിലുള്ള പ്രാദേശിക പ്രദേശങ്ങൾ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ അധികാരപരിധിയിലേക്ക് കൂട്ടിച്ചേർക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുവാൻ
കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് ഹൈക്കോടതി ഉത്തരവ് നൽകിരുന്നു. ഇത് വെള്ളിയാഴ്ച മുതൽ നിലവിൽ വരും . നിലവിൽ ഏറ്റുമാനൂർ , കിടങ്ങൂർ , കല്ലറ പോലീസ് സ്റ്റേഷനുകളും , ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഓഫീസ് , കുറവിലങ്ങാട് ( കിടങ്ങൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശം ) എക്സൈസ് ,
എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
എന്നിവ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്റെ പരിധിയിൽ വരുമെന്നും
ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സിബി വെട്ടൂർ , വൈസ് പ്രസിഡന്റ് അഡ്വ.ജെസ്സി മോൾ ജോസഫ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. ധന്യ ഭാസ്കരൻ എന്നിവർ പങ്കെടുത്തു .
കല്ലറ പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിൽ, ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഏറ്റുമാനൂർ ബാർ അസോസിയേഷൻ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular