സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് രമയുടെ വൈകാരിക പ്രതികരണം.
അതേസമയം, തവനൂരില്‍ കെ ടി ജലീല്‍ തോല്‍വി സമ്മതിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചു നിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.















