spot_img

“കേരളത്തിൽ യുഡിഎഫ് തരംഗം; ചരിത്രവിജയം നേടും”: മീനടത്ത് ആവേശം വിതറി സച്ചിൻ പൈലറ്റ്

Date:

പുതുപ്പള്ളി : കേരളത്തില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് എഐസിസി ജന. സെക്രട്ടറി സച്ചിന്‍ പൈലറ്റ് എംഎല്‍എ. നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ മീനടം മണ്ഡല പര്യടനം സെന്റ് ജോര്‍ജ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. നൂറില്‍പരം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും. സ്വജനപക്ഷപാതവും അഴിമതിയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വര്‍ണ്ണം അപഹരിച്ചവരെ ജനം പുറത്താക്കും. യുഡിഎഫ് എംഎല്‍എമാര്‍ക്ക് നേട്ടമുണ്ടാകുമെന്നു കരുതി അവരുടെ മണ്ഡല ഇടതുപക്ഷ സര്‍ക്കാര്‍ അവഗണിച്ചു. കേരളത്തിലെ മതേതര സമൂഹം ബിജെപിയെ അകറ്റിനിര്‍ത്തുമ്പോഴും തിരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുകയാണ്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഇടതുപക്ഷത്തെ സഹായിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും കഠിനാദ്വാനിയായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ മകനും അതുപിന്തുടരുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മീനടം മണ്ഡലത്തിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചരണ ഗാനം അദ്ദേഹം പ്രകാശനം ചെയ്തു. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ സച്ചിന്‍ പൈലറ്റ് രാജസ്ഥാനി തലപ്പാവ് അണിയിച്ചു. കെപിസിസി ജന. സെക്രട്ടറി ജോഷി ഫിലിപ്പ്, പി.എം. സ്‌കറിയ, കെ.ബി. ഗിരീശന്‍, ജെയ്ജി പാലയ്ക്കലോടി, അനില്‍ മാത്യു, സിജു കെ. ഐസക്ക്, ഉഷാകുമാരി, മിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. നെടുംപെയ്ക, മൂന്നാംമൈല്‍, പബൂക്കവല, കുരുക്കുകുന്നേല്‍ കവല തുടങ്ങി 22 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ആശുപത്രിപ്പടിയില്‍ സമാപിച്ചു. രാവിലെ സൈക്കിളില്‍ അകലക്കുന്ന് മണലുങ്കല്‍, കല്ലൂര്‍കുളം, മുണ്ടന്‍കുന്ന്, കാഞ്ഞിരമറ്റം, ചെങ്ങളം, നെല്ലിക്കുന്ന്, മഞ്ഞക്കാവ്, മറ്റക്കര, മാഞ്ഞാമറ്റം എന്നിവിടങ്ങളിലെ ദേവാലയങ്ങളും കോണ്‍വന്റുകളും അഭയകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പുതുപ്പള്ളി പാറാട്ട് മാര്‍ ഇവാനിയോസ് ഹോസ്പ്പിറ്റലിന്റെ ഭരണകൈമാറ്റ ചടങ്ങിലും സംബന്ധിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related