പാലാ :ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി പാലാ ഗാഢലൂപ്പെ മാതാ പള്ളിയുടെ നേതൃത്വത്തിൽ ടൗണിലൂടെ ഭക്തി നിർഭരമായ കുരിശിന്റെ വഴി നടത്തി.
വികാരി ഫാദർ ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.മുന്നിൽ വലിയ മരക്കുരിശ് എന്തിയപ്പോൾ ചെറിയ മരകുരിശുകൾ എന്തിയായിരുന്നു വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തത് .
ഫാദർ ജോഷി പുതുപ്പറമ്പിൽ ;മാമച്ചൻ പള്ളിപ്പറമ്പിൽ ;എബിൻ മരുതോളിൽ ;മണിലാൽ എന്നിവർ നേതൃത്വം നൽകി .ളാലം പാലം ജങ്ഷനിൽ നിന്നുമാരംഭിച്ചു ഗാഡലുപ്പേ പള്ളിയിൽ കുരിശിന്റെ വഴി അവസാനിച്ചു .തുടർന്ന് നേര്ച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു .















