പാലാ: കേരള കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റിയുടെ വിശേഷാൽ നേതൃയോഗം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കോട്ടയത്തുള്ള കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേരും. സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോടിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. കർഷകരും കാർഷിക മേഖലയും നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനും, കർഷകരുടെ നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനുമായി സംഘടിപ്പിക്കേണ്ട തുടർ സമരപരിപാടികൾക്ക് രൂപം നൽകുന്നതിനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
ഡാന്റീസ് കൂനാനിക്കൽ, കെ.പി. ജോസഫ്, എ. എച്ച്. ഹഫീസ്, ജോസ് സി കല്ലൂർ, മത്തച്ചൻ പ്ലാത്തോട്ടം, ഇസഡ് എം ജേക്കബ്, സജി ഓലിക്കരോട്ട്, ജോയി നടയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംസാരിക്കും. ടി.കെ. കോയാദി മാഷ്, ജയിംസ് മാരൂർ, രാജൻ ഏഴംകുളം അടക്കമുള്ള മുതിർന്ന ഭാരവാഹികൾ ചർച്ചകൾക്ക് നേതൃത്വം നൽകും.















