സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥനയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ല. അഴിമതി ഇല്ലാതാക്കാൻ
സർക്കാർ മിഷൻ മോഡിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.സ്വാതന്ത്ര്യത്തിനായി ജീവൻ നൽകി ത്യാഗം ചെയ്തവർക്ക് അഭിവാദ്യം അർപ്പിക്കുന്നു. ഇന്ന് ഇവിടെ ദേശീയ പതാക ഉയർത്താൻ എനിക്ക് അവസരം നൽകിയ തമിഴ് മക്കൾക്ക് നന്ദി. തമിഴ് നാടിന് ദോഷകരമായ പദ്ധതികൾ കേന്ദ്രം കൊണ്ടു വന്നാൽ ടി വി കെ സർക്കാർ എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















